സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകി മലിനജലം പുറത്തേക്ക് ; തലശേരിറയിൽവേ സ്റ്റേഷനിൽ 3 ശുചിമുറികൾ പൂട്ടി

സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകി മലിനജലം പുറത്തേക്ക് ; തലശേരിറയിൽവേ സ്റ്റേഷനിൽ 3 ശുചിമുറികൾ പൂട്ടി
Jun 7, 2025 11:29 AM | By Rajina Sandeep

(www.panoornews.in)അറ്റകുറ്റ പ്രവർത്തിയുടെ ഭാഗമായി തലശ്ശേരി റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ശുചിമുറികൾ അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. ദിനം പ്രതി ആയിരക്കണ ക്കിന് യാത്രക്കാർ എത്തുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ശുചിമുറികളാണ് അറ്റകുറ്റപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടത്.

പ്ലാറ്റ് ഫോമിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 3 ശുചിമുറികളാണുള്ളത്. ഇത് അടച്ചിട്ടതോടെ ദീർഘദൂര യാത്ര കഴിഞ്ഞും മറ്റും ‌സ്റ്റേഷനിൽ എത്തുന്നവർ വലയുകയാണ്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന എസി വെയിറ്റിങ് റൂമിലാണ് മറ്റൊരു ശുചിമുറി ഉള്ളത്.


ഇതാകട്ടെ സാധാരണയാ ത്രക്കാർക്ക് ഉപയോഗിക്കാ നും കഴിയില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിന ജലം ഒഴുകി യാത്രക്കാർ എത്തുന്ന

വഴികളിൽ പരന്നിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായ തോടെ ബ്ലിച്ച് പൊടി വിതറി താൽക്കാലിക പരിഹാരം കാണുകയും പിന്നാലെ ശുചിമുറികൾ അടച്ചിടുകയുമായിരുന്നു. മുൻകാലങ്ങളിൽ നിർമ്മിച്ച ടാങ്കിന്റെ വലുപ്പകുറവാണ് അടിക്കടി സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകാൻ കാരണമെന്നും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

Septic tank overflows, sewage leaks out; 3 toilets at Thalassery railway station closed

Next TV

Related Stories
മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ചിപ്സ് പായ്ക്കറ്റിൽ ; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

Jun 7, 2025 10:30 PM

മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ചിപ്സ് പായ്ക്കറ്റിൽ ; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ചിപ്സ് പായ്ക്കറ്റിൽ ; കോയമ്പത്തൂരിൽ മലയാളി യുവതി...

Read More >>
പ്രമുഖ സോഷ്യലിസ്റ്റ് പി. ശങ്കരൻ നായരെ അനുസ്മരിച്ചു.

Jun 7, 2025 10:02 PM

പ്രമുഖ സോഷ്യലിസ്റ്റ് പി. ശങ്കരൻ നായരെ അനുസ്മരിച്ചു.

പ്രമുഖ സോഷ്യലിസ്റ്റ് പി. ശങ്കരൻ നായരെ...

Read More >>
പൂക്കോത്ത് എം. പി ഷിബു അനുസ്മരണം നടന്നു.

Jun 7, 2025 08:11 PM

പൂക്കോത്ത് എം. പി ഷിബു അനുസ്മരണം നടന്നു.

പൂക്കോത്ത് എം. പി ഷിബു അനുസ്മരണം...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 7, 2025 07:19 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കണ്ണൂരിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിക്കാൻ ശ്രമം ;  കെഎസ്ഇബി മീറ്റർ റീഡർ  കസ്റ്റഡിയിൽ

Jun 7, 2025 03:35 PM

കണ്ണൂരിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ

കണ്ണൂരിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; കെഎസ്ഇബി മീറ്റർ റീഡർ ...

Read More >>
Top Stories